മനുഷ്യൻ
ഹോമോ എന്ന ജെനുസിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏക ജീവിയാണ്
മനുഷ്യൻ.(ഇംഗ്ലീഷ്: human) ശാസ്ത്രീയ നാമം ഹോമോ സാപിയെൻസ്
എന്നാണ്. പ്രൈമേറ്റ്ഗോത്രത്തിൽ പെട്ട ഇവ ഹോമിനിഡ്
കുടുംബത്തിൽ പെടുന്നു. . ഭൂമിയിലെ ജീവികളിൽ ഏറ്റവും
കൂടുതൽമസ്തിഷ്കവികാസം പ്രാപിച്ച ജീവിയാണ് ഇവ.
മാനസികവും സാംസ്കാരികവുമായ പുരോഗതി പ്രാപിച്ച
മനുഷ്യൻ, ഇന്ന്ഭൂമിയിലുള്ള മറ്റേതൊരു ജീവജാലത്തേക്കാളും
മാനസിക വളർച്ച കൈവരിച്ചിരിക്കുന്നു. ഭൂമിക്കു
പുറത്ത്ശൂന്യാകാശത്തിലും ചന്ദ്രനിലും വരെ മനുഷ്യൻ
സാന്നിദ്ധ്യം അറിയിച്ചിരിക്കുന്നു.ഭാഷ ഉപയോഗിച്ച്
ആശയവിനിമയം ചെയ്യുന്ന ഏക ജീവിയും മനുഷ്യനാണ്.
യന്ത്രങ്ങളുടെ നിർമ്മാണവും മനുഷ്യനു മാത്രം അവകാശപ്പെട്ടതാണ്.
മനുഷ്യൻ ഉണ്ടായത് ആഫ്രിക്കയിലാണ് എന്നാണ്
ശാസ്ത്രീയമായ തെളിവുകൾ വിരൽ ചൂണ്ടുന്നത്.
ഇക്കാര്യത്തിൽ ഇന്ന് മറ്റഭിപ്രായങ്ങൾ ഇല്ല എങ്കിലും
ആദിമ മനുഷ്യൻ എങ്ങനെ വംശനാശഭീഷണിയെ
അതിജീവിച്ചുവെന്നും ആഫ്രിക്കയിൽ നിന്ന്
ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് എങ്ങനെ വ്യാപിച്ചു
എന്നുമുള്ള കാര്യത്തിൽ അവ്യക്തത നിലനിൽക്കുന്നുണ്ട്.
No comments:
Post a Comment