life

Past is a waste paper", "present is a newspaper", "future is a question paper", "life is an answer paper" so carefully read & write.

പഴഞ്ചൊല്ലുകൾ


  •  അങ്ങട്ടുള്ള പോലെ ഇങ്ങട്ടുള്ളൂ-
  •  അങ്ങാടിത്തോലിയം അമ്മയോടൊ?
  •  അങ്ങാടിയിൽ തോറ്റാൽ അമ്മയ്ക്കു കുറ്റം-
  •  അങ്ങാടിയിലാനവന്നതുപോലെ
  •  അങ്ങില്ലാപൊങ്ങിന്റെ വേർകിളക്കുക-
  •  അങ്ങുന്നെങ്ങാൻവെള്ളമൊഴുകുന്നതിന് ഇങ്ങുന്നുചെരിപ്പഴിക്കണമൊ-
  •  അങ്ങുമുണ്ടു ഇങ്ങുമുണ്ടു വെന്തചോറ്റിനു പംകുമുണ്ടു-
  •  അച്ചനുക്കച്ചൻവരുമ്പോൾ കൊച്ചച്ചൻപരിയത്തു-
  •  അച്ചനെ കുത്തിയ കാള ചെറുക്കനെയും കുത്തും-
  •  അച്ചനിച്ഛയായതും പാൽ വൈദ്യനാർ ചൊന്നതും പാൽ
  •  അച്ചനും കചനും അന്തരം വരാതെ-
  •  അച്ചികുടിച്ചതെ കുട്ടികുടിക്കൂ-
  •  അച്ചിക്കുകൊഞ്ചുപക്ഷം നായർക്കു ഇഞ്ചിപക്ഷം-
  •  അച്ഛൻ ആനപ്പാപ്പാൻ എന്നുവെച്ചു മകന്റെ ചന്തിക്കും തഴമ്പുണ്ടാകുമൊ-
  •  അച്ഛൻ ആനപ്പുറത്തുകയറിയാൽ മകന്റെ പൃഷ്ഠത്തിൽ തഴമ്പുകാണുമൊ-
  • അടിസ്ഥാനമുറച്ചെ ആരൂഢമുറയ്‌ക്കൂ-
  •  അടുക്കളക്കാരൻ സ്വന്തമെങ്കിൽ കടപ്പന്തിയും മതി-
  • അടുക്കളയല്ല, അരങ്ങത്രെ-
  •  അടുക്കുപറയുന്നവനഞ്ഞാഴി, മുട്ടൻ വെട്ടുന്നവനുമുന്നാഴി-
  •  അടുത്തവനെകെടുത്തുന്നവനു ആയിരം പാപം-
  •  അട്ടയെ കൊല്ലുവാൻ പോലും ക്ഷാരം ഇല്ല-
  •  അട്ടയെപിടിച്ചു മെത്തയിൽ കിടത്തിയാൽ കിടക്കുമോ-
  •  അട്ടം പൊളിഞ്ഞാൽ അകത്തു, പാലം മുറിഞ്ഞാൽ ഒഴിവിൽ -
  •  അട്ടയ്ക്ക് കണ്ണുകൊടുത്താൽ ഉറിയിൽ കലംവെച്ചുകൂടാ-
  •  അട്ടയ്ക്ക് കണ്ണൂം കുതിരക്കു കൊമ്പു കൊടുത്തിരുന്നെങ്കിലോ-
  •  അട്ടക്ക് പൊട്ടക്കുളം-
  •  അണകടന്ന വെള്ളം നോക്കി അലച്ചാലും തിരിയാതു-
  •  അണിയലംകെട്ടിയെ തേവരാവൂ-
  •  അണുജലംകുടിച്ചാൽ കടലിലെ വെള്ളംവറ്റുമൊ-
  •  അണ്ടികളഞ്ഞ അണ്ണാനെപോലെ-
  •  അണ്ടിയോടടുത്തെങ്കിലെ മാങ്ങായുടെ പുളി അറിയൂ-
  •  അണ്ടിയോ മാവോ മൂത്തതു-
  •  അണ്ണാക്കിന്റെ ആണി അണ്ണവായനു അപ്പം- 
  • അധികംപറയുന്നവൻ കളവുംപറയും-
  •  അധികമായാലമൃതവുംവിഷം-
  •  അധികംസ്നേഹം കുടിയെകെടുക്കും-
  •  അനച്ചഅടുപ്പേൽ ആനയുംവേകും-
  •  അനച്ചകഞ്ഞിക്കു അരുകുനന്നു-
  •  അനച്ചവെള്ളത്തിൽചാടിയ പൂച്ച പച്ചവെള്ളംകണ്ടാലറയ്ക്കും-
  •  അനിർവേദ പ്രാപ്യാണി ശ്രേയാംസി-
  •  അനുഭവംകൊണ്ടറിയാം ജാതകഫലം-
  •  അനുത്സേകഃ ഖലുവിക്രമാലങ്കാരഃ-
  •  അന്തിവിരുന്നു കുരുന്നിനുകേടു-ഇത്തിക്കണ്ണികത്തിച്ചാൽ കുത്തിക്കടിക്കും-
  •  ഇന്നത്തെപണി നാളെക്കു വെക്കരുതു-
  •  ഇന്നലെപെയ്തമഴയ്ക്കു ഇന്നുകുരുത്ത(മുളച്ച)തകര-
  •  ഇന്നിരുന്നുനാളെ മരിച്ചാലും
  •  ഇന്നുചെയ്യാവുന്നതു നാളെയാക്കരുതു-
  •  ഇമ്പംപെരുപ്പതു തുമ്പത്തിനായ് വരും-
  •  ഇരച്ചുവിട്ട വാണംപോലെ-
  •  ഇരട്ടിപ്പണിക്കു ഇരുട്ടുതപ്പിയെപോക-
  •  ഇരന്നുമക്കളെപ്പോറ്റിയാൽ ഇരപ്പത്തരംപോകയില്ല-


No comments:

Post a Comment