ജൈവവൈവിധ്യത്തിന്റെ സംരക്ഷണവും അതിന്റെ സുസ്ഥിരമായ പരിപാലനവും ഇന്ത്യന്‍ സംസ്കാരത്തിന്റെ അവിഭാജ്യ ഘടകങ്ങളിലൊന്നാണ്. പരിസ്ഥിതിയിലും കാലാവസ്ഥയിലും മാറിമാറി സംഭവിക്കുന്ന വ്യതിയാനങ്ങള്‍ക്കൊപ്പം ഭൂമിശാസ്ത്ര സാംസ്കാരിക പ്രത്യേകതകളും കൂടി ചേര്‍ന്ന് എല്ലാ തലങ്ങളിലും ജീവശാസ്ത്രപരമായ ഒരു വൈവിധ്യമാണ് നിലില്‍ക്കുന്നത്. ലോകത്തിന്റെ 2.4 ശതമാനം മാത്രം വിസ്തീര്‍ണം വരുന്ന ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ പക്ഷെ ഈ ലോകത്തിലെ രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന 7-8 ശതമാനം ജീവജാലങ്ങളുണ്ട്. ജീവജാലസമ്പത്തിന്റെ കാര്യത്തില്‍, സസ്തനികളില്‍ ഏഴാം സ്ഥാനവും, പക്ഷികളില്‍ ഒന്‍പതാം സ്ഥാനവും ഉരഗങ്ങളില്‍ അഞ്ചാം സ്ഥാനവുമാണ് ഇന്ത്യയ്ക്കുള്ളത്. ഇതില്‍ 69 ഇനം പക്ഷികളും 156 ഇനം ഉരഗങ്ങളും 110 ഇനം ഉഭയജീവികളും ഇന്ത്യയില്‍ മാത്രം കണ്ടുവരുന്നവയാണ്. വിളകളുടെ കാര്യത്തില്‍ 44 ശതമാനമാണ് ഇന്ത്യയുടെ വിഹിതം. ആഗോള ശരാശരി 11 ശതമാനം മാത്രമാണ്. ഇന്ത്യയുടെ മൊത്തം ഭൂമിയുടെ 23.39 ശതമാനം വനമാണ്. ആഗോളതലത്തില്‍ കണ്ടെത്തിയിട്ടുള്ള 34 ജൈവവൈവിധ്യ സ്ഥലങ്ങളില്‍ മൂന്നെണ്ണം ഇന്ത്യയിലാണ്. ഹിമാലയം, ഇന്തോ ബര്‍മ്മ, പശ്ചിമ ഘട്ടം എന്നിവയാണവ. പശ്ചിമ ഘട്ടത്തിന് അടുത്തയിടെ ലോക പൈതൃക പദവി ലഭിക്കുകയുണ്ടായി. സസ്യ – ജന്തുജാല സമ്പത്തിന്റെ കാര്യത്തില്‍ അത് ജൈവവൈവിധ്യത്തിന്റെ പിള്ളത്തൊട്ടിലാണ്.
ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട പാരിസ്ഥിതിക പ്രശ്നങ്ങളില്‍ ഒന്ന് ജൈവവൈവിധ്യത്തിന്റെ സംരക്ഷണമാണ്. ലോകജന്തുശാസ്ത്ര പൈതൃകത്തിന് ഭീഷണിയായി നിരവധി ഘടകങ്ങള്‍ ഇന്നു രംഗത്തുണ്ട്. പ്രകൃതി വിഭവങ്ങളെ ജനങ്ങളുടെ ആവശ്യത്തിന് ഉപയോഗിക്കുക എന്നതിനൊപ്പം, ജൈവവൈവിധ്യം കൂടി നിലിര്‍ത്തുക എന്നത് രാഷ്ട്രങ്ങളും ഗവവണ്‍മെന്റുകളം വ്യക്തികളും നേരിടുന്ന വലിയ വെല്ലുവിളിയാണ്. അതുകൊണ്ടു തന്നെ ജൈവവൈവിധ്യം പരിരക്ഷിക്കുക എന്ന സന്ദേശവുമായി ലോകമെമ്പാടും എല്ലാ വര്‍ഷവും മെയ് 22 അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനമായി ആചരിച്ചു വരുന്നു
No comments:
Post a Comment