1, ഞെട്ടില്ലാ വട്ടയില ? : പപ്പടം
2,അകത്തു രോമം പുറത്തിറച്ചി? : : മൂക്
3, അങ്ങേലെ ചങ്ങാതി വിരുന്നു വന്നു
കായ്ക്കാത്ത പൂക്കാത്ത ചെടിയുടെ ഇലവേണം ?:വെറ്റില
4, അക്കരെ നിക്കും തുഞ്ചാണി ഇക്കരെ നിക്കും
തുഞ്ചാണികൂട്ടിമുട്ടും ഏന്താണു?? : കണ്‍പീലി
5, അങ്ങേ വീടിലെ മുത്തശ്ശിക്ക് ഇങ്ങേ വീട്ടില്‍
മുറ്റമടി ?: മുള
6, അങ്ങോട്ടും ഇങ്ങോട്ടും സംഭന്തം വീട്ടമ്മക്കിതു
നിര്‍ബന്തം : സാക്ഷ
7, അകത്തു നിന്നു നോക്കി കാണും കണ്ടതെല്ലാം
ഉള്ളിലാകും ?: കേമറ
8, അരിപ്പുള്ളി നായരും തേങ്ങാപ്പുള്ളി നായരും
കൂടി മുളപ്പുള്ളി നായരുടെ വീട്ടില്‍ വിരുന്നു ചെന്നു
, കോല്‍പ്പുള്ളി നായരു കുത്തിപ്പുറത്താക്കി ? :പുട്ട്
9, അഞ്ചുവരും കുഞ്ഞുവരും ഗുഹകാണാന്‍
പോയി അഞ്ചുവരിങ്ങോട്ടും കുഞ്ഞു
വരങ്ങോട്ടും പോയി :അഞ്ചു വിരലുകൊണ്ടു
ഊണു കഴിക്കുക
10, അടി മുള്ള്‍ നടു കാട് തല പൂവ് ? : കൈതച്ച്ക്ക
11, അടിക്കൊരുവെട്ടും നടുക്കൊരു കെട്ടും
തലക്കൊരു ചവിട്ടും?; കൊയ്ത്തും മെത്തിയും
12, അണിഞ്ഞാല്‍ എടുക്കാനാവാത വെള്ളീ
താലി ? : കോലം
13, അപ്പത്തിനുകൂടും അടിക്കുകൂടില്ല ? :
ചുണ്ടുകള്‍
14, അമ്പലത്തിലുള്ള ചേംബകത്തിനു കൊമ്പില്ല
? :കൊടിമരം
15, ആവശ്യക്കാരന്‍ വങ്ങുന്നില്ല....വാങ്ങുന്നവന്‍
അറിയുന്നില്ല..? : ശവപ്പെട്ടി
16, ആന കേറാ മല ആടു കേറാ മല ആയിരം
കാന്താരി പൂത്തിറങ്ങി ?
നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശം
നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശം
17, അച്ഛന്‍ സുന്ദരസൂര്യന്‍ അമ്മസുന്ദര
സമുദ്രം പക്ഷെ
അമ്മ തെട്ടാല്‍ മകന്‍ ആരാണത്? : തീ
അമ്മ തെട്ടാല്‍ മകന്‍ ആരാണത്? : തീ
18, അമ്മയെകുത്തി മകന്‍ മരിച്ചു? :
തീപ്പെട്ടിക്കൊള്ളിള്‍
19, അമ്മ കറുമ്പി മോളു വെളുമ്പി മോളുടെ
മോളൊരു സുന്ദരിക്കോത ? : വെള്ളിലം
20, അമ്മത്തൊട്ടാലുംഅമ്മയേ തോട്ടാലും മകന്‍
ഇല്ല്യാതാവും ? : ഉപ്പ്
21, ഒരമ്മ പെറ്റതെല്ലാം തൊപ്പിക്കാര് ? :
തീപ്പട്ടികൊള്ളികള്‍
22, ഒരമ്മ നേരം വെളുത്താല്‍ വീടിനു ചുറ്റും
ചുറ്റി നടക്കും പിന്നെച്ചെന്നൊരു മുക്കിലിരിക്കും ?
:ചൂല്‍
23, ഓടും കുതിര, ചാടും കുതിര, വെള്ളം കണ്ടാല്‍
നില്‍ക്കും കുതിര? : ചെരുപ്പ്
24,ഇല്ലത്തമ്മ കുളിച്ചുവരുമ്പോള്‍,
കുഞ്ഞിക്കിണ്ണം തുള്ളിത്തുള്ളി ? :കഞ്ഞിതിളക്കുന്നത
25, കിലുകിലുക്കും കിക്കിലുക്കും ഉത്തരത്തിള്‍
ചത്തിരിക്കും ? : താക്കോല്‍
26, കാളകിടക്കും, കയറോടും ? : മത്തങ്ങ
26, കാളകിടക്കും, കയറോടും ? : മത്തങ്ങ
27, കാലില്‍ പിടിച്ചാല്‍ തോളില്‍ കയറും ? :കുട
28,, കറുത്ത പാറമേല്‍ വെളുത്ത വേര്‍?? : ആന
28, കറുപ്പാണ് എന്‍റെ നിറം...നീ എവിടെ
പോയലും നിന്‍റെ കൂടെ ഞാനും വരും...? : നിഴല്‍
29, കൈപ്പടം പോലുള്ളോരില വിരിഞ്ഞു...
. കൈവിരല്‍പ്പോലുള്ള കാവിരിഞ്ഞു ....
ഞാനതു തിന്നുമ്പോള്‍ നീയതിന്‍ പേര് പറയു...?
ഞാനതു തിന്നുമ്പോള്‍ നീയതിന്‍ പേര് പറയു...?
:വെണ്ടയ്ക്ക
30, കൈയില്ല കാലില്ല, വാലുണ്ട് വയറുണ്ട്,
നീരാടിപ്പോരുമ്പോള്‍ കൊല്ലും ഞാന്‍ നൂറാളെ..?
:മീന്‍വല
31, മുറ്റത്തെ ചെപ്പിനടപ്പില്ല ? : കിണര്‍
32, മുകള്‍ പന്തല്‍ പോലെ, നടു വടി പോലെ,
അടി പാറ പോലെ, എന്താണ്‍ അത് ? : ചേന.
33, മുള്ളുണ്ട് മുരിക്കല്ല..പാലുണ്ട് പശുവല്ല...
33, മുള്ളുണ്ട് മുരിക്കല്ല..പാലുണ്ട് പശുവല്ല...
വാലുണ്ട് വാനരനല്ല...നൂലുണ്ട് പട്ടമല്ല
? :ചക്ക
? :ചക്ക
34, മൂക്കനും മൂക്കനും വേലികെട്ടി...
അതിലൊരു മൂക്കന്റെ മൂക്കില്‍ ഒരോന്തുകേറി
വാതില്‍ സാക്ഷ ഇടുന്നതു
വാതില്‍ സാക്ഷ ഇടുന്നതു
35, ചെടിയിന്മേല്‍ കായ്, കായിന്മേല്‍ ?? :
കൈതച്ചക്ക
36, ചത്തു കിടക്കുന്ന പാമ്പ് വടിയെടുത്തല്‍
36, ചത്തു കിടക്കുന്ന പാമ്പ് വടിയെടുത്തല്‍
ഓടും ? :തോണ്ണി
37, രണ്ടും ചെവിയന്നൂരില്‍ഇടക്കുവാസം
37, രണ്ടും ചെവിയന്നൂരില്‍ഇടക്കുവാസം
കൂടന്നൂരില്‍ഞാനാരെന്ന് പറഞ്ഞീടാമോ ? : കണ്ണട
38, ശാരി വള്ളി ശകുന്തള വള്ളി॥
38, ശാരി വള്ളി ശകുന്തള വള്ളി॥
വെള്ളത്തിലിട്ടാല്‍ ചീയാത്ത വള്ളി ? :
തലമുടി
39, തട്ടില്‍ വെച്ചാല്‍ തണ്ടു കഥിക്കും അധികം
വേണ്ട, കുറച്ചും വേണ്ട...? : ത്രാസ്
40, പെട്ടി പെട്ടകം...പണ്ടാരപ്പെട്ടകം..
40, പെട്ടി പെട്ടകം...പണ്ടാരപ്പെട്ടകം..
.പെട്ടി തുറന്നാലെന്തു രസം...? :ചക്ക
41, പച്ചപലക കൊട്ടാരത്തില്‍ പത്തും നൂറും
41, പച്ചപലക കൊട്ടാരത്തില്‍ പത്തും നൂറും
കൊട്ടത്തേങ്ങ!!!? :പപ്പായ
42,പഞ്ചപാണ്ഡവര്‍ക്ക് അഞ്ചുപേര്‍ക്കും കൂടി
42,പഞ്ചപാണ്ഡവര്‍ക്ക് അഞ്ചുപേര്‍ക്കും കൂടി
ഒരു മുറ്റമേയുള്ളൂ...? :കൈപ്പത്തി
43, എഴുത്തുണ്ട് പുസ്തകമല്ല, ചിത്രമുണ്ട് ചുവരല്ല,
വട്ടത്തിലാണ് ചക്രമല്ല!! ? :
നാണയം
44,എല്ലാം തിന്നും എല്ലാം ദഹിക്കും വെള്ളം
നാണയം
44,എല്ലാം തിന്നും എല്ലാം ദഹിക്കും വെള്ളം
കുടിച്ചാല്‍ ചത്തും പോകും ? :തീ
45, എന്റെ പേരിന്റെയാദിയില്‍ പശുവിനെക്ക
ണ്ടിട്ടു പേടിക്കല്ലേ...
അതൊന്നുമാറിനിന്നാല്‍ സര്‍ക്കസ് കൂടാരമായി.
ഞാന്‍ കേവലം ധാന്യം.
എന്റെ പേരൊന്നു പറയാ ? :ഗോതമ്പ്
എന്റെ പേരൊന്നു പറയാ ? :ഗോതമ്പ്
46 വെളുപ്പുണ്ട് നിലാവല്ല, മധുരമുണ്ട്
പഞ്ചസാരയല്ല, കണ്ണുകൊണ്ട് കാണാം, വായ
കൊണ്ട് കുടിക്കാന്‍ വയ്യ..?: പുഞ്ചിരി
47 ഇന്നാള്‍ കുത്തിയ എന്റെ പുത്തന്‍ കിണറ്റില്‍
47 ഇന്നാള്‍ കുത്തിയ എന്റെ പുത്തന്‍ കിണറ്റില്‍
നോക്കിയപ്പോ നിറയെ വെള്ളപരാല്‍...?:
അരി തിളക്കുന്നത്
48, ജീരകം പൊതിയാന്‍ ഇലയില്ല പക്ഷേ ആനയെ
48, ജീരകം പൊതിയാന്‍ ഇലയില്ല പക്ഷേ ആനയെ
തളക്കാന്‍ തടിയുണ്ട് ? : :പുളിമരം
49, നിത്യം കുളിക്കും ഞാന്‍..മഞ്ഞ നീരാടും
ഞാന്‍.. പിന്നെ ഇരിക്കും ഞാന്‍ കാക്കയെ
പോലെ ? : :അമ്മിക്കല്ല്
50, നിവര്‍ത്തിയിട്ടൊരു പന്തിപ്പായി
50, നിവര്‍ത്തിയിട്ടൊരു പന്തിപ്പായി
എടുത്തുമാറ്റാനൊക്കില്ല ? :: പാത (റോഡ് )
51, തിന്നില്ല കുടിക്കില്ല, തല്ലാതെതൊട്ട്
51, തിന്നില്ല കുടിക്കില്ല, തല്ലാതെതൊട്ട്
മിണ്ടുകയുമില്ല ? :ചേണ്ട
No comments:
Post a Comment